Latest NewsNewsFootballSports

നെതര്‍ലന്റ്‌സ് വിങ്ങറെ ടീമിലെത്തിക്കാന്‍ ടോട്ടനം

നെതര്‍ലന്റ്‌സിന്റെ വിങ്ങറെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ സൂപ്പര്‍ക്ലബ് ടോട്ടനം. ഡച്ച് ക്ലബായ പി.എസ്.വി ഏന്തോവന്റെ താരം 22-കാരനായ ബെര്‍ഗ്വിനു വേണ്ടിയാണ് ക്ലബ് രംഗത്തെത്തിയിരിക്കുന്നത്. ഹാരി കെയിന്‍ പരുക്കേറ്റ് പുറത്തായതോടെ ടോട്ടനം പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ താരത്തിനായി ക്ലബ് ചര്‍ച്ചകള്‍ അതിവേഗത്തില്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹാരി കെയിന്റെ ആഭാവത്തില്‍ ടീമിന്റെ മുന്‍നിരയില്‍ കരുത്താര്‍ജിക്കുക എന്ന ലക്ഷ്യമാണ് പരിശീലകന്‍ ഹോസെ മൗറിഞ്ഞ്യോയ്ക്കു മുന്നില്‍ ഉള്ളത്. 2014 മുതല്‍ പി.എസ്.വി താരമായ ബെര്‍ഗ്വിന്‍ ഇതിനകം ക്ലബിനൊപ്പം നൂറിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഈ സീസണില്‍ തന്നെ ഇതുവരെ 16 ലീഗ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോള്‍ നേടി. പത്ത് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 30 ദശലക്ഷം യൂറോ വരെ താരത്തിനായി ടോട്ടനം മുടക്കാന്‍ തയ്യാറാണെന്നാണ് സൂചന. താരത്തെ വില്‍ക്കുന്ന കാര്യത്തില്‍ പി.എസ്.വി അന്തിമ തീരുമാനമൊന്നുമെടുത്തില്ല.

Related Articles

Post Your Comments


Back to top button