KeralaLatest NewsNews

മൂന്ന് മുതല്‍ ഏഴു സെക്കന്‍ഡിനകം കുറ്റവാളികളെ കണ്ടെത്തുന്ന നൂതന സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്

തിരുവനന്തപുരം: കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള നൂതന സാങ്കേതിക വിദ്യയുായ സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയുമായി കേരളാ പൊലീസ്. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ആരെങ്കിലും സ്ഥാപനം ആക്രമിച്ചാല്‍ മൂന്ന് മുതല്‍ ഏഴ് സെക്കന്റിനകം സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമില്‍ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം കാണാന്‍ കഴിയുന്ന പുതിയ സംവിധാനമാണ് നിലവില്‍ വരാന്‍ പോകുന്നത്

ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാല്‍ ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്ഥാപനത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെടും. പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്ഥാപനത്തില്‍ എത്തിച്ചേരാനുള്ള ദൂരം, സമയം, ലൊക്കേഷന്‍ മാപ്പ് മുതലായ വിവരങ്ങള്‍ കൈമാറുകയും തത്സമയം തന്നെ പൊലീസ് എത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു. ഈ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയില്‍ ആദ്യത്തെ സംസ്ഥാനമാണ് കേരളം. പദ്ധതി നടപ്പിലാകുന്നതോടെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കും സ്ഥാനം ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേരള പൊലീസ് തയാറാക്കിയ ഈ പദ്ധതി കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂം കേരള പൊലീസിന്റെയും കെല്‍ട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്‌ലാറ്റുകള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എ.ടി.എം കൗണ്ടറുകള്‍ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സി.ഐ.എം.എസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button