Latest NewsSaudi ArabiaNewsGulf

സൗദിയിൽ ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച്​ പ്രവാസി മലയാളി മരിച്ചു

റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ ​ പ്രവാസി മലയാളി മരിച്ചു.  എറണാകുളം സ്വദേശിയും നഖല്‍ ലോജിസ്​റ്റിക്‌സ് കമ്പനി ജീവനക്കാരനുമായിരുന്ന   ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്. പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്​റ്റിന് സമീപം യുവാവ്​ ഓടിച്ച ട്രെയിലർ എണ്ണ ടാങ്കറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ച് മരിച്ചു.

Also read : യുഎഇയിൽ ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4പേർക്ക് ദാരുണാന്ത്യം : 9 പേർക്ക് പരിക്കേറ്റു

യാംബു ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 11മാസം മുമ്പാണ് ഹാഷിം സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്. പിതാവ് : കളപ്പുരക്കല്‍ ഇസ്‍മാഈൽ, മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മാഈല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button