Latest NewsNewsHockeySports

ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു

ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു. 76 വയസ്സായിരുന്നു താരത്തിന്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് സുനിത ചന്ദ്ര മരണത്തിന് കീഴടക്കിയത്. തിങ്കളാഴ്ച രാവിലെയാണ് സുനിത ഉറക്കത്തില്‍ മരിച്ചതെന്ന് മകന്‍ ഗൗരവ് പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് സുനിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സുനിത ചന്ദ്ര ഒരു മികച്ച കളിക്കാരനാണെന്നും രാജ്യത്തിന്റെ അഭിമാനമായിരുന്നു എ ന്നും മുഖ്യമന്ത്രി പറഞ്ഞു. 1956 മുതല്‍ 1966 വരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനായി കളിച്ച അവര്‍ 1963 മുതല്‍ 1966 വരെ നായകനായും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോക്കി ടീമില്‍ 1956 മുതല്‍ 1966വരെ കളിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിനിയായ സുനിതയെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. ഭര്‍ത്താവ് യതീഷ് ചന്ദ്രയും രണ്ട് ആണ്‍മക്കളുമടങ്ങുന്നതാണ് സുനിതയുടെ കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button