Latest NewsNewsFootballSports

ഇബ്രാ കരുത്തില്‍ എ സി മിലാന്‍ ; കോപ ഇറ്റാലിയ സെമിയില്‍ ഇനി റോണോ ഇബ്രാ അങ്കം

ഇബ്രാഹിമോവിച് വന്നതോടെ പുത്തന്‍ ഊര്‍ജ്ജം കിട്ടിയ എ സി മിലാന്‍ അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്നലെ കോപ ഇറ്റാലിയ ക്വാര്‍ട്ടറില്‍ ടൊറീനോയെ നേരിട്ട എ സി മിലാന്‍ സെമിയിലെത്തി. എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മിലാന്റെ വിജയം. ഇരട്ട ഗോളുകള്‍ നേടിയ ചാഹനൊംഗ്ലു ആണ് വിജയ ശില്പിയായത്.

ഇഞ്ച്വറി ടൈമില്‍ ചാഹനൊംഗ്ലു നേടിയ ഗോളോടെ മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ ആയിരുന്നു. എക്‌സ്ട്രാ ടൈമില്‍ ഇബ്രാഹിമോവിചും മിലാനുവേണ്ടി ഗോള്‍ നേടി. ഇബ്ര മിലാനില്‍ എത്തിയ ശേഷം ഒരു മത്സരം പോലും മിലാന്‍ തോറ്റിട്ടില്ല. ഇനി സെമിയില്‍ ക്രിസ്റ്റിയാനോയുടെ യുവന്റസിനെ ആകും മിലാന്‍ നേരിടുക. ഫെബ്രുവരി 12, മാര്‍ച്ച് 4 എന്നീ തീയതികളില്‍ ആകും നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button