Latest NewsFootballNewsSports

ഐ ലീഗില്‍ റിയല്‍ കശ്‌മീരിനെതിരെ ഗോകുലം കേരള എഫ്‌സിക്ക് തോല്‍വി

കോഴിക്കോട് :ഐ ലീഗ് ഫുട്ബോളിൽ തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള എഫ്‌സി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ റിയല്‍ കശ്‌മീര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലത്തെ തോൽപ്പിക്കുകയായിരുന്നു. മേസണ്‍ റോബര്‍ട്ട്‌സന്റെ(49) ഗോളിലൂടെയാണ് തുടര്‍ച്ചയായ രണ്ടാം ജയം റിയൽ കശ്മീർ സ്വന്തമാക്കിയത്.

Also read : തകർപ്പൻ ജയവുമായി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് എടികെ

ഈ ജയത്തോടെ ഒന്‍പത് മത്സരത്തിൽ 15 പോയിന്റുമായി റിയല്‍ കശ്‌മീര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 10മത്സരങ്ങളിൽ 14 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. 12-ാം തിയതി ചെന്നൈ സിറ്റിയുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത ഏറ്റുമുട്ടൽ. . ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.പോയിന്‍റ് പട്ടികയില്‍ 10-ാം സ്ഥാനക്കാരാണ് ചെന്നൈ സിറ്റി. 10വീതം മത്സരങ്ങളിൽ 23 പോയിന്റ് നേടി മോഹന്‍ ബഗാൻ ഒന്നാം സ്ഥാനത്തും 17 പോയിന്റുമായി മിനര്‍വ പഞ്ചാബ് രണ്ടാം സ്ഥാനത്തും തുടരുന്നു.

shortlink

Related Articles

Post Your Comments


Back to top button