Latest NewsNewsIndia

ഡല്‍ഹി കലാപം; മുസ്ലീം പള്ളി തകര്‍ത്തുവെന്ന വാര്‍ത്ത വ്യാജമെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപത്തിൽ അശോക് വിഹാറില്‍ മുസ്ലീം പള്ളി അക്രമിക്കപ്പെട്ടു എന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഡല്‍ഹി പോലീസ്. ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഡല്‍ഹി പോലീസ് നോര്‍ത്ത് വെസ്റ്റ് സോണ്‍ ഡിസിപി അറിയിച്ചു.

Read also: ഗുജറാത്തില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം; ക്ഷേത്രം തകർത്തു; മുദ്രാവാക്യം മുഴക്കി എത്തിയ ജിഹാദി സംഘം വീടുകളില്‍ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ

കലാപം വ്യാപിക്കുന്ന സാഹചര്യത്തില്‍ എസ് എന്‍ ശ്രീവാസ്തവ ഐപിഎസിനെ ക്രമസമാധാന ചുമതലയുളള സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. അതേസമയം കലാപത്തില്‍ മരണസംഖ്യ 13ആയി. കലാപത്തില്‍ വെടിയേറ്റ 12 പേരെ കൂടി ഡല്‍ഹി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button