Latest NewsNewsFootballSports

തകര്‍ന്നടിയുന്ന ഇറ്റലിക്ക് സഹായ ഹസ്തവുമായി ഐസൊലേഷനില്‍ നിന്നും മുന്‍ ഇറ്റലി ക്യാപ്റ്റന്‍

കോവിഡില്‍ മുങ്ങികൊണ്ടിരിക്കുന്ന ഇറ്റലിക്ക് സഹായ ഹസ്തവുമായി മുന്‍ ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ഫാബിയോ കന്നവാരോ. തന്റെ നാട്ടിലെ ആശുപത്രികളിലായി 30000 മാസ്‌കുകള്‍ ആണ് താരം ഭാവന ചെയ്തിരിക്കുന്നത്. ഈ സഹായങ്ങളെ കുറിച്ച് പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല എന്നും. തന്നെ പോലെയുള്ളവരാണ് ആദ്യ സഹായവുമായി എത്തേണ്ടതെന്നും കന്നവാരോ പറഞ്ഞു.

കന്നവാരോ ഇപ്പോള്‍ ചൈനയില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. നാപോളി ക്ലബിലൂടെ വളര്‍ന്നു വന്ന് ഇറ്റലിക്ക് വേണ്ടി ലോകകപ്പ് നേടിക്കൊടുത്ത താരമാണ് കന്നവാരോ. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് ഇറ്റലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button