Latest NewsNewsInternational

കോവിഡ് 19 ; സ്വയം ഇറക്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ; ഒടുവില്‍ പരസ്യമായി ക്ഷമാപണം നടത്തി രാജിവച്ചു

കോവിഡ് 19 വ്യാപനം തടയാന്‍ താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സ്വയം രണ്ട് തവണ ലംഘിച്ചതിന് പരസ്യമായി മാപ്പുപറഞ്ഞ ശേഷം രാജി വച്ച് സ്‌കോട്ട്‌ലന്‍ഡിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് രണ്ട് തവണ വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് സ്‌കോട്ട് ലാന്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ കാതറിന്‍ കാല്‍ഡര്‍വുഡ് രാജി വച്ചത്. ലോക്ക് ഡൗണ്‍ സമയത്ത് അനാവശ്യമായി സഞ്ചരിച്ചതിന് കാതറിന് രണ്ട് പ്രാവശ്യമാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

വീട്ടില്‍ നിന്ന് 40 മൈല്‍ അകലെയുള്ള കുടുംബവീട്ടില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തിയതോടെയാണ് നടപടി. വാരാന്ത്യത്തില്‍ കാതറിനും കുടുംബാംഗങ്ങളും കുടുംബവീട്ടിന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ താന്‍ തന്നെ പാലിച്ചില്ലെങ്കില്‍ മറ്റുള്ളവരെ എങ്ങനെ അതിന് നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും തനിക്ക് സംഭവിച്ചത് മനുഷ്യത്വപരമായ തെറ്റാണ്. എങ്കില്‍ കൂടിയും ഈ അവസരത്തില്‍ അത് ഗുരുതരവും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അതിനാല്‍ തനിക്ക് സംഭവിച്ച ഗുരുതരമായ പിഴവ് മൂലം രാജി വയ്ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കാതറിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button