Latest NewsNewsIndia

രാജ്യം കോവിഡിനെ നേരിടാന്‍ ഒറ്റക്കെട്ട് : കേന്ദ്രസര്‍ക്കാറും സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതകളില്ല… മരണ സംഖ്യയും മറച്ചുവെയ്ക്കുന്നില്ല… കേന്ദ്രസര്‍ക്കാറിന് ജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ വിശദമാക്കുന്നു

ന്യൂഡല്‍ഹി : രാജ്യം കോവിഡിനെ നേരിടാന്‍ ഒറ്റക്കെട്ട്. കേന്ദ്രസര്‍ക്കാറും സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതകളില്ല. മരണ സംഖ്യയും മറച്ചുവെയ്ക്കുന്നില്ല. സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാറിന് ഭിന്നതയുണ്ടെന്ന് മന: പൂര്‍വം വരുത്തിതീര്‍ക്കുകയാണ്.   4 മാസമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യന്‍ ജനതയും ഒരുമിച്ചു നിന്നാണ് കോവിഡിനെതിരെ പോരാടുന്നത്. കോവിഡ് ബാധിച്ചാണെങ്കിലും അല്ലെങ്കിലും പ്രത്യേക പ്രോട്ടോകോള്‍ പാലിച്ചാണ് മൃതദേഹം കൈകാര്യം ചെയ്യേണ്ടത്. അതിനു സമയമെടുക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് രോഗികള്‍ മരിക്കുന്നതു കോവിഡ് കാരണമാകണമെന്നില്ല. ചില സംസ്ഥാനങ്ങള്‍ തന്നെ ഇതേക്കുറിച്ചു സര്‍വേ നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യ സമൂഹവ്യാപന ഘട്ടത്തിലാണെന്ന വിമര്‍ശനത്തെ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് വീണ്ടും തള്ളി. രോഗത്തിന്റെ വ്യാപനം എത്രയെന്ന് അറിയുകയാണ് പ്രധാനം. അതിനായി പ്രത്യേക സര്‍വേ നടത്തുകയാണെന്നും ഐസിഎംആര്‍ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത പറഞ്ഞു. കോവിഡ് മരണം കുറയ്ക്കുന്നതില്‍ ഇന്ത്യ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ പ്രതിരോധ നടപടികള്‍ കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ പര്യാപ്തമാണെന്നും അവര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button