Latest NewsNewsIndia

രാജ്യത്ത് കോവിഡ് ബാധിതർ വർധിക്കുന്നു; 24 മണിക്കൂറിനിടെ 357 മരണം; രോഗബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ദിവസം ചെല്ലുംതോറും വർധിച്ച് വരുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 9996 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ കോവിഡ് രോഗികളുടെ എണ്ണം 2,86,576 ആയി. 357 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് ഒറ്റദിവസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്‌. 24 മണിക്കൂറിനിടെ 357 പേര്‍ മരിച്ചതടക്കം ആകെ മരണസംഖ്യ 8102 ആകുകയും ചെയ്തു.
രാജ്യത്ത് ചികിത്സയിലുള്ളതിനേക്കാള്‍ ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നുള്ളതാണ് നേരിയ ആശ്വാസം നല്‍കുന്നത്. 1,37,448 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,41,029 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആകുകയും 3438 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 1347 പേരാണ് മരിച്ചത്. 21,521 പേര്‍ക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 36,841 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 32,810 പേര്‍ക്ക് രോഗം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button