Latest NewsKeralaNews

ചൈനീസ് സൈനികര്‍ എന്നെ ഒരുപാട് ഉപദ്രവിച്ചു.. കൈ ചവിട്ടിയൊടിച്ചു.. ചൈനയുടെ ആക്രമണത്തില്‍ മരണത്തെ മുഖാമുഖം കണ്ട മലയാളി സൈനികന്റെ വാക്കുകള്‍

ആലപ്പുഴ : അമ്മ വിഷമിയ്ക്കേണ്ട… ഞാന്‍ വരും , ചൈനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി സൈനികന്റെ വാക്കുകള്‍.
പരിക്കേറ്റ സൈനികരില്‍ ഹവില്‍ദാര്‍ വിഷ്ണുവും ഉള്‍പ്പെട്ടിരുന്നെന്നും പരുക്കുകള്‍ ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തെന്നും തിങ്കളാഴ്ചയാണ് വീട്ടിലറിഞ്ഞത്.

read also : ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം : തിരിച്ചടിയ്‌ക്കൊരുങ്ങി കര -വ്യോമ-നാവിക സേനകള്‍

മാവേലിക്കര സ്വദേശി വിഷ്ണു നായരുടെ വാക്കുകളാണിത്. നാട്ടിലേക്കു മടങ്ങുന്നത് വൈകും. പരുക്കുകള്‍ ഭേദമായി എത്രയും പെട്ടെന്ന് വിഷ്ണു തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഭാര്യ പ്രീതയും (മായ) മക്കളായ വേദികയും ഒന്നര വയസ്സുകാരന്‍ മാധവും. വിഷ്ണുവിനെ അങ്ങോട്ടു ബന്ധപ്പെടാന്‍ ഫോണോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ല. വിഷ്ണു ഇടയ്ക്ക് വീട്ടിലേക്കു വിളിക്കും. തന്നെ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റിയെന്നും സുരക്ഷിതനാണെന്നുമാണ് ഇന്നലെ രാവിലെ ഫോണ്‍ വിളിച്ചപ്പോള്‍ വിഷ്ണു പറഞ്ഞത്.

അക്രമികള്‍ ഒരുപാട് ഉപദ്രവിച്ചു. ദേഹം മുഴുവന്‍ നീരാണെന്നും കൈ ഒടിഞ്ഞിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു. ചികിത്സാ കേന്ദ്രത്തിലാണ് ഇപ്പോള്‍. പരുക്കുകള്‍ ഭേദമായാല്‍ നാട്ടിലേക്കു മടങ്ങുമെന്നാണു കരുതുന്നതെന്ന് പ്രീത പറഞ്ഞു. വിഷ്ണു സൈന്യത്തില്‍ ചേര്‍ന്നിട്ട് ഇത് പതിനാറാം വര്‍ഷമാണ്. മാവേലിക്കര ചെട്ടികുളങ്ങര നടയ്ക്കാവ് കാരുവേലില്‍ കിഴക്കതില്‍ പരേതനായ മാധവന്‍ നായരുടെയും ഇന്ദിരാമ്മയുടെയും മകനാണ് ഈ മുപ്പത്തിനാലുകാരന്‍. ബിഹാറില്‍ നിന്നു വിഷ്ണുവിന് സിയാച്ചിനിലേക്ക് മാറ്റം കിട്ടിയിട്ട് 7 മാസമാകുന്നതേയുള്ളൂ. രണ്ടര വര്‍ഷത്തോളം പ്രീതയും കുഞ്ഞുങ്ങളും ബിഹാറില്‍ വിഷ്ണുവിന്റെ കൂടെയുണ്ടായിരുന്നു. മൂത്ത മകള്‍ വേദിക വേലഞ്ചിറ ജനശക്തി പബ്ലിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button