COVID 19Latest NewsNewsInternational

കൊറോണ പ്രതിരോധ വാക്സിൻ എല്ലാവര്‍ക്കും ആവശ്യം വരില്ല, വൈറസ് വ്യാപനം സ്വാഭാവികമായി തന്നെ അവസാനിക്കുമെന്ന് ഓക്സ്‌ഫഡ് സർവകലാശാല പ്രൊഫസർ

ന്യൂഡൽഹി : കോവിഡ് ബാധിക്കുന്ന എല്ലാവര്‍ക്കും പ്രതിരോധ വാക്സിൻ ആവശ്യം വരില്ലെന്ന്
ഓക്സ്‌ഫഡ് സർവകലാശാല പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സുനേത്ര ഗുപ്ത.
കോവിഡ് 19 വ്യാപനം തടയാനുളള ദീർഘകാല പരിഹാരമല്ല ലോക്ഡൗണെന്നും അവർ പറഞ്ഞു.

ആരോഗ്യമുള്ളവർക്ക് ഒരു സാധാരണ പനി ബാധിച്ചാലുണ്ടാകുന്ന ഉത്‌കണ്ഠയേക്കാൾ കൂടുതൽ കൊറോണ വൈറസ് ബാധയെ കുറിച്ച് ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് പ്രൊഫസർ സുനേത്ര ഗുപ്ത പറയുന്നത്. കോവിഡ് 19 പ്രതിരോധ വാക്സിൻ നിലവിൽ വരികയാണെങ്കിൽ അത് ദുർബലരായവരെ ചികിത്സിക്കാനായി ഉപയോഗിക്കണം. നമ്മളിൽ ഭൂരിഭാഗം പേർക്കും വൈറസിലെ കുറിച്ചോർത്ത് ഭയപ്പെടേണ്ട കാര്യമില്ല. സുനേത്ര് ഗുപ്ത വ്യക്തമാക്കി.

ഇൻഫളുവൻസയെ അപേക്ഷിച്ച് കോവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് കുറവാണ്. കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കുന്നത് എളുപ്പമാണെന്നാണ് ഞാൻ കരുതുന്നത്. അത് ഉടൻ തന്നെ സാധ്യമാകും. കൊറോണ വൈറസ് വ്യാപനം സ്വാഭാവികമായി തന്നെ അവസാനിക്കുമെന്നും ഇൻഫ്ളുവൻസയെ പോലെ ജീവിതത്തിന്റെ ഭാഗമാകുമെന്നും അവർ കൂട്ടിച്ചേർത്തു.ലോക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം വിവേകപൂർണമായ ഒരു നടപടിയായിരുന്നെന്നും എന്നാൽ വൈറസിനെ കുറേക്കാലത്തേക്ക് അകറ്റി നിർത്താൻ അതു പര്യാപ്തമല്ലെന്നും അവർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button