Latest NewsNewsSaudi ArabiaGulf

വരുന്നു, റിയാദിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതി

റിയാദ് : വരുന്നു, റിയാദിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതി. കോവിഡ് ഒന്നും തങ്ങളെ തളര്‍ത്തിയില്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് സൗദി. അടുത്ത ദശകത്തിനിടയില്‍ റിയാദിനെ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാനുമുള്ള 3 ലക്ഷം കോടി റിയാലിന്റെ (800 ബില്യന്‍ ഡോളര്‍) പദ്ധതി പ്രഖ്യാപിച്ചു. അര്‍ബന്‍ 20 (യു 20) പ്രസിഡന്റും റിയാദ് റോയല്‍ കമ്മീഷന്‍ മേധാവിയുമായ ഫഹദ് അല്‍ റഷീദ് ആണ് തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റുന്ന സ്വപ്‌ന പദ്ധതി പ്രഖ്യാപിച്ചത്. റിയാദ് ഇതിനകം തന്നെ വളരെ പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രമാണ്. വിഷന്‍ 2030 ന്റെ ഭാഗമായി 15 ദശലക്ഷം ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള തന്ത്രപ്രധാനമായ വികസനമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

read also : ‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും; ഇതാണ് ദുബായ്’: മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും : 47 മാസങ്ങള്‍ക്ക് മുമ്പ് ഞാനത് പറഞ്ഞു

റിയാദ് നഗരത്തില്‍ മാത്രം 18 മെഗാപദ്ധതികളാണ് ഇതിനകം തുടക്കം കുറിച്ചത്. ഇത് ഒരു ലക്ഷം കോടി റിയാല്‍ അടങ്കല്‍ നിക്ഷേപത്തിന്റേതാണ്. ഇത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാകും. അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ ഈ പദ്ധതികളുടെ പ്രയോജനം ദൃശ്യമാകും.

സാമ്പത്തിക ധനകാര്യ മേഖല, സാംസ്‌കാരികം, മരുഭൂടൂറിസം, വിനോദ രംഗം തുടങ്ങിയവയില്‍ മറ്റൊരു ലക്ഷം കോടി റിയാലിന്റെ സ്വകാര്യ നിക്ഷേപമാണ് ലക്ഷ്യം വെക്കുന്നത്. അടുത്തിടെ റിയാദ് നഗരത്തില്‍ 7 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വൈകാതെ നഗരത്തിലെ കിങ് സല്‍മാന്‍ പാര്‍ക്ക്, ലണ്ടനിലെ ഹൈഡി പാര്‍ക്കിനെക്കാള്‍ വലുതായി മാറുമെന്നും അല്‍ റഷീദ് പറഞ്ഞു. സംഗീത നാടകശാല, ലോകാടിസ്ഥാനത്തില്‍ 1000 സംഭാവനകള്‍ മേളിച്ച ആര്‍ട്ട് ഷോ എന്നിവയും പദ്ധതിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button