COVID 19KeralaLatest NewsNews

കൊവിഡ് ബാധിച്ച് കൂടുതല്‍ ആളുകളും മരിച്ചത് ശ്വാസതടസ്സത്തെ തുടർന്ന്; ഡെത്ത് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്

കൊ​ച്ചി : ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കൊവിഡ് 19 ല്‍ സംഭവിച്ചതെന്ന് സംസ്ഥാനത്തെ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കി​യ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. കോ​വി​ഡ്​ ഗു​രു​ത​ര​മാ​യ​വ​രി​ൽ പ​ല ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ശ്വാ​സ​ത​ട​സ്സ​വും വി​ട്ടൊ​ഴി​യാ​തെ​യു​ള്ള ക്ഷീ​ണ​വുമാണ് മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സം​സ്ഥാ​ന​ത്ത് ജൂ​ൺ​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത 22 മ​ര​ണ​ങ്ങ​ൾ വി​ശ​ക​ല​നം ചെയ്താണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡെത്ത് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് തയ്യറക്കിയിരിക്കുന്നത്. ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ആ​ൻ​റി​ബോ​ഡി, ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്കും സ്ര​വം ശേ​ഖ​രി​ക്കാ​നും സൗ​ക​ര്യം വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ട്​ നി​ർ​ദേ​ശി​ക്കു​ന്നു.

മ​രി​ച്ച 95 ശ​ത​മാ​നം പേ​ർ​ക്കും ശ്വാ​സ​ത​ട​സ്സ​വും വി​ട്ടൊ​ഴി​യാ​തെ​യു​ള്ള ക്ഷീ​ണ​വു​മാ​യി​രു​ന്നു ല​ക്ഷ​ണ​ങ്ങ​ൾ. അ​പ്ര​കാ​രം18 മ​ര​ണ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.ഈ ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​രി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ​മെ​ന്നും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജ​ൻ എ​ൻ. ഖോ​ബ്ര​ഗ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ മ​രി​ച്ച​വ​രി​ൽ 74 ശ​ത​മാ​നം പേ​ർ​ക്കാ​ണ് പ​നി​യു​ണ്ടാ​യി​രു​ന്ന​ത്. അ​താ​യ​ത്​ 14 പേ​ർ​ക്ക്. 47 ശ​ത​മാ​നം പേ​രി​ൽ (ഒ​മ്പ​ത്​ പേ​രി​ൽ) ചു​മ​യും 16 ശ​ത​മാ​നം പേ​രി​ൽ (മൂ​ന്ന്) വ​യ​റി​ള​ക്ക​വും കാ​ണ​പ്പെ​ട്ടു.

കോ​വി​ഡ്​ പോ​സി​റ്റി​വാ​കു​ന്ന രോ​ഗി​ക​ളി​ൽ നെ​ഗ​റ്റി​വാ​കു​ന്ന​തി​ന് മുൻപോ അ​തി​ന് ശേ​ഷ​മോ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ന്ന​താ​യും തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ആ​ൻ​റി​പ്ലേ​റ്റ‌്‌​ലെ​റ്റ് മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്.ജ​ല​ദോ​ഷ​പ്പ​നി​യു​ള്ള​വ​ർ തു​ട​ക്ക​ത്തി​ൽ ചി​കി​ത്സ തേ​ട​ണം. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ റ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ൽ ഇ​വ​ർ ഉ​ണ്ടാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button