KeralaNattuvarthaLatest NewsNews

രാത്രി 12 മണിയോട് അടുക്കുന്ന സമയങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജിൽ സ്ത്രീയുടെ നിലവിളി ശബ്ദമെന്ന് പരാതി; അന്വേഷണത്തിനൊരുങ്ങി അധികാരികള്‍

ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അർധരാത്രിയിൽ സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി പരാതി. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോ​ഗികളുമാണ് ഇക്കാര്യം പറയുന്നത്.  മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നുമാണ് കുറച്ചു നാളുകളായി ഭീതിപ്പെടുത്തുന്ന ഈ ശബ്ദം കേള്‍ക്കുന്നതായി ജീവനക്കാരും രോ​ഗികളും പറയുന്നത്.

രാത്രി 12 മണിയോട് അടുക്കുന്ന സമയങ്ങളില്‍ വിജനമായ കെട്ടിടം, നേര്‍ത്ത വെളിച്ചം മാത്രം. പെട്ടന്ന് ‘എന്നെ രക്ഷിക്കണേ…’ എന്ന് ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം. നിലവിളി കേട്ട് ആദ്യം കെട്ടിടത്തിലെ ജീവനക്കാരും, മറ്റുള്ളവരും ഉണര്‍ന്നു. നിലവിളി വീണ്ടും രണ്ടു തവണ കേട്ടു . പക്ഷെ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പേടി കൊണ്ട് പോയില്ലെന്നാണ് റിപ്പോർട്ട്. ചില ദിവസങ്ങളില്‍ പ്രത്യേകിച്ച് രാത്രിയില്‍ ഇത് കേള്‍ക്കുന്നതായി പറയുന്നു. എന്തായാലും പരാതിയായി വന്നതോടെ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികാരികള്‍.

രാത്രിയില്‍ പന്ത്രണ്ടിനും പന്ത്രണ്ടരക്കും ഇടയില്‍ ഗൈനക്കോളജി ഒ.പി. യില്‍ നിന്നുമാണ് സ്ത്രീയുടെതെന്ന് പറയുന്ന ശബ്ദം കേള്‍ക്കുന്നത്. ശബ്ദം കേള്‍ക്കുന്ന സമയം ഒന്നിലധികം പേര്‍ ഒരേസമയം കേള്‍ക്കുന്നതായും പറയുന്നു. എന്നാല്‍ പരിശോധിക്കുമ്പോള്‍ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നും പറയുന്നു.

ജൂലൈ 12 ഞായറാഴ്ചയാണ് ഇതിൽ അവസാന സംഭവം ഉണ്ടായത്. വൈകിട്ട് ഒപി പൂട്ടാൻ ചെന്ന സുരക്ഷാ  സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല. വളരെ ശ്രമപ്പെട്ടാണ് ഒരു വിധത്തില്‍ പൂട്ടിയത്. ഇനി മുതല്‍ ആ ഭാഗത്തേക്ക് പൂട്ടാന്‍ പോകില്ല എന്നും അതിനു സമീപത്തായുള്ള വിശ്രമമുറിയില്‍ രാത്രിയില്‍ പോകില്ല എന്നും ജീവനക്കാരി പറഞ്ഞു. ഇതുകൂടിയായപ്പോള്‍ എന്തായാലും സംഭവം പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് അധികാരികള്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close