COVID 19KeralaLatest NewsNews

മൂന്നു മാസത്തേക്കാണ് നിയമനമെങ്കിലും അത്രയൊന്നും വേണ്ടി വരില്ല ! വെറും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമനത്തെ വിമര്‍ശിച്ച് അഡ്വ:ജയശങ്കര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ പുതിയ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ:ജയശങ്കര്‍. മുഖ്യമന്ത്രിയ്ക്ക് നല്ലൊരു ഉപദേശി ഇല്ലാത്തതാണ് സംസ്ഥാനത്ത് കൊവിഡ് പടരാന്‍ കാരണമായതെന്നും ജയശങ്കര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം……………………

കേരളത്തിലും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു.നിലവിൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്കൊപ്പം വേതനം കൂടാതെ പ്രവർത്തിക്കുകയാണ് രാജീവ് സാർ. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല.

വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും.മുഖ്യമന്ത്രിക്കു നല്ലൊരു ഉപദേശി ഇല്ലാഞ്ഞതു കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് 19 ഇത്രയും പടരാൻ ഇടയായത്’, ജയശങ്കർ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button