KeralaLatest NewsIndia

സ്വർണക്കടത്തു കേസിൽ ഉന്നതർ കുടുങ്ങുമെന്ന് സൂചന, തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തിന്റെ ‘കോ​ള്‍ ക​ണ​ക്ടി​ല്‍’

അ​തി​നാ​ൽ ത​ന്നെ പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളേ​ക്കാ​ൾ അ​വ​ർ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വരു​ടെ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​ന്റെ നീ​ക്കം.

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഉ​ന്ന​ത​ര​ട​ക്കം കു​ടു​ങ്ങാ​നു​ള്ള തെ​ളി​വു​ക​ള്‍ കസ്റ്റംസിന്റെ പക്കലുള്ളതായി സൂചന. പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ പ്ര​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ പി​ന്നാ​ലെ​യാ​ണി​പ്പോ​ള്‍ എ​ന്‍.​ഐഎ ഉള്ളത്. എന്നാൽ കൈ​യെ​ത്തും​ദൂ​ര​ത്തു​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തി​രു​ന്ന​തി​ന് പി​ന്നി​ല്‍ ഇ​വ​ര്‍ ആ​രെ​യൊ​ക്കെ ബ​ന്ധ​പ്പെ​ടു​ന്നു എ​ന്ന​റി​യാ​നാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളേ​ക്കാ​ൾ അ​വ​ർ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വരു​ടെ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​ന്റെ നീ​ക്കം.

കേ​സി​​ന്റെ ആ​ദ്യഘ​ട്ട​ത്തി​ൽ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പൊ​ലീ​സ് സ​ഹാ​യം വേ​ണ്ടെ​ന്നു​വെ​ച്ച​തി​ന് കാ​ര​ണ​വും ഇ​താണ്.സ​രി​ത്ത് ക​സ്​​റ്റ​ഡി​യി​ലാ​യ ദി​വ​സം​ത​ന്നെ സ്വ​പ്‌​ന​യെ​യും സ​ന്ദീ​പി​നെ​യും ക​സ്​​റ്റ​ഡി​യി​ലെ​​ക്കാ​മാ​യി​രു​ന്നു. കൈ​യെ​ത്തും​ദൂ​ര​ത്തു​ണ്ടാ​യി​ട്ടും ഇ​വ​രെ ‘ഫ്രീ’ ​ആ​ക്കി നി​ര്‍ത്തി​യ​തി​നു​ പിന്നി​ല്‍ പ്ര​തി​ക​ള്‍ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​ന്ന​ത​രെ ബ​ന്ധ​പ്പെ​ടു​മെ​ന്ന ഉ​റ​പ്പാ​യി​രുന്നു എന്നതിനാലാണ്. യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റു​മാ​യാ​ണ് കേ​സ് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നതെന്ന് ​​ തി​രി​ച്ച​റി​ഞ്ഞ നിമിഷം തന്നെ  കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ വി​വ​ര​മ​റി​യി​ച്ചു.

ശിവശങ്കരൻ പറഞ്ഞിട്ട് സ്വപ്നക്ക് റൂം ബുക്ക് ചെയ്ത ഐടി വകുപ്പ് ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കി, ശിവശങ്കരൻ ഉള്ളിൽ തന്നെ

തു​ട​ര്‍ന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളും ഇ​ട​പെ​ട്ടു. പി​ന്നീ​ട് ക​സ്​​റ്റം​സി​നെ മു​ന്നി​ല്‍നി​ര്‍ത്തി സം​യു​ക്ത ര​ഹ​സ്യാ​​ന്വേഷണമാ​ണ്​ ന​ട​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ളു​ടെ നി​ര്‍ദേ​ശ​മാ​യി​രു​ന്നു പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​തെ​യു​ള്ള ഫോ​ണ്‍ നി​രീ​ക്ഷ​ണം.സ്വ​പ്‌​ന​യും സ​ന്ദീ​പും നേ​രി​ട്ട​ല്ലാ​തെ മൂ​ന്നാ​മ​തൊ​രാ​ള്‍ വ​ഴി ഉ​ന്ന​ത​രെ ബ​ന്ധ​പ്പെ​ടാ​നി​ട​യു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള എ​ല്ലാ​വ​രു​ടെ​യും ഫോ​ണു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയത്. കേ​സി​ന്​ സ​ഹാ​യ​ക​ര​മാ​യ എ​ല്ലാ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളും ല​ഭി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് സ്വ​പ്‌​ന​യു​ടെ​യും സ​ന്ദീ​പിന്റെ​യും അ​റ​സ്​​റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button