KeralaLatest News

പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം: പാലത്തായി പീഡന കേസിലെ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍

അതേസമയം പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തില്‍ തലശ്ശേരി പോക്സോ കോടതിക്ക് ജാമ്യഹര്‍ജി പരിഗണിക്കാനാകില്ല.

പാലത്തായി പീഡനക്കേസിലെ ഇരയുടെ മാതാവ്, പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇരയെ കേള്‍ക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ തുടരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തില്‍ തലശ്ശേരി പോക്സോ കോടതിക്ക് ജാമ്യഹര്‍ജി പരിഗണിക്കാനാകില്ല.

പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വകരിക്കണമെന്നും മാതാവ് ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിയായ പത്മരാജന്‍ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ്. അതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വെച്ച്‌ കേസിന്റെ വിചാരണ നടത്തേണ്ടതുണ്ട്.

പുല്ലുവിളയില്‍ മാത്രം 17,000 പേര്‍ കോവിഡ് എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ : ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അഡ്വ മുഹമ്മദ് ഷാ, അഡ്വ സൂരജ്, അഡ്വ ജനൈസ് എന്നിവര്‍ മുഖാന്തരമാണ് ഹര്‍ജി നല്‍കിയത്.പോക്സോ അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ബാക്കി നില്‍ക്കേ പ്രതിക്ക് ജാമ്യം നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് ഇരയുടെ കുടുംബത്തിന്‍റെ വാദം.പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. അന്വേഷണച്ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button