COVID 19KeralaLatest NewsNews

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു

പോത്തൻകോട്: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നൽകിയതെന്നു കാണിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി. കെ.എം.അബി എന്ന പേരിലാണ് പരിശോധന നടത്തിയതെന്നും വിലാസം തെറ്റായാണു നൽകിയതെന്നും പരാതിയിൽ പറയുന്നു.

Read also: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സർക്കാരിന്റെ വിജിലൻസ് അന്വേഷണ പ്രഖ്യാപനം ഒരു മറ മാത്രമാണെന്ന് കുമ്മനം രാജശേഖരൻ

സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച ശേഷം കാണാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നു.48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button