KeralaLatest NewsNews

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

 

തിരുവനന്തപുരം: യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ബലാത്സംഗം ചെയ്ത സഹപ്രവര്‍ത്തകന്‍ പിടിയില്‍ . ബോണക്കാട് സ്വദേശി പ്രിന്‍സ് മോഹനാണ് അറസ്റ്റിലായത്. ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭം അലസിപ്പിച്ചെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. കഴിഞ്ഞ മാസം 29ന് രാത്രിയാണ് വിതുര സ്വദേശിയായ യുവതി ബലാത്സംഗത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, ഒപ്പം ജോലി ചെയ്തിരുന്ന പ്രിന്‍സ്, ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് യുവതിയെ ഉപദ്രവിച്ചത്.

Read Also : മൂന്ന് മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് ഇയാള്‍ നിരവധി തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭം അലസിപ്പിക്കാനും നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ തെറ്റുദ്ധരിപ്പിച്ച് ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി ഗര്‍ഭം അലസിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പലതവണയായി യുവതിയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും തട്ടിയെടുത്തു. പരാതിക്ക് പിന്നാലെ വിതുര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിന്‍സിനെ പിടികൂടിയത്. വനമേഖലയില്‍ അതിക്രമിച്ച് കയറിയതിനും വനപാലകരെ അക്രമിച്ചതിനും ഉള്‍പ്പെടെ വിതുര സ്റ്റേഷനില്‍ പത്തോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button