Latest NewsIndiaNews

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി; 70-ാം എപ്പിസോഡ് ഇന്ന്

ബിഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും പ്രധാനമന്ത്രി നടത്തിയേക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കീ ബാത്ത് ഇന്ന്. പൊതുവിഷയങ്ങളില്‍ ജനങ്ങളുമായി സംവദിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പരിപാടിയുടെ എഴുപതാമത് എപ്പിസോഡാണ് ഇന്നത്തേത്. രാവിലെ 11 മണിക്ക് നരേന്ദ്രമോദി പ്രഭാഷണം നടത്തുക.

Read Also: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ അന്തരിച്ചു

കാർഷിക ബില്ലുകളും കർഷക പ്രക്ഷോഭവും, ചൈന-പാക്കിസ്താൻ, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പ്രാതിനിധ്യം, രാജ്യത്തെ കോവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളിൽ തന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും എന്നാണ് സൂചന. ബിഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും പ്രധാനമന്ത്രി നടത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button