Latest NewsIndia

തെരുവു കച്ചവടക്കാര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ് : മൂന്നുലക്ഷം പേര്‍ക്ക് നാളെ പ്രധാനമന്ത്രി ലോണുകള്‍ വിതരണം ചെയ്യും

പരിപാടിയില്‍ ലോണിനു അര്‍ഹരായ കച്ചവടക്കാരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.

ന്യൂഡല്‍ഹി : മൂന്നുലക്ഷം തെരുവു കച്ചവടക്കാര്‍ക്ക് ലോണുകള്‍ വിതരണം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സ്ട്രീറ്റ് വെന്റേഴ്സ് ആത്മനിര്‍ഭര്‍ നിധി യോജനയ്ക്കു (പിഎം സ്വനിധി) കീഴിലാണ്‌ ലോണുകള്‍ അനുവദിച്ചിട്ടുള്ളത്. ഈ വര്‍ഷം ജൂണ്‍ ഒന്നിനാണ് കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ തെരുവുകച്ചവടക്കാരെ സഹായിക്കുന്നതിനായുള്ള പ്രധാനമന്ത്രി സ്ട്രീറ്റ് വെന്റേഴ്സ് ആത്മനിര്‍ഭര്‍ നിധി യോജന ഉദ്ഘാടനം ചെയ്തത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭാഗങ്ങളിലുള്ള വ്യക്തികളെ ശാക്തീകരിക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒക്ടോബര്‍ 27 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി തെരുവു കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി ലോണുകള്‍ വിതരണം ചെയ്യും. പരിപാടിയില്‍ ലോണിനു അര്‍ഹരായ കച്ചവടക്കാരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍. പിഎം സ്വനിധി പദ്ധതിക്കു കീഴില്‍ തെരുവുകച്ചവടക്കാര്‍ക്ക് പതിനായിരം രൂപവരെയായിരിക്കും മൂലധനം ലഭിക്കുക.

read also: ഈ നിയോഗം എന്റെ മഹാഭാഗ്യം; വലുതോ, ചെറുതോ എന്നൊന്നും ഒരിക്കലും ഞാൻ കരുതിയിട്ടില്ല : കുമ്മനം

ഈ സ്കീമിനു കീഴില്‍ സഹായത്തിനായി ഇരുപത്തിനാല് ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 12 ലക്ഷത്തിലധികം പേര്‍ക്ക് ഇതിനോടകം തന്നെ സഹായധനം അനുവദിച്ചു കഴിഞ്ഞു. 5.35 ലക്ഷം പേര്‍ക്കുള്ള ലോണുകളാണ്‌ ഇതുവരെ വിതരണം ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button