CinemaLatest NewsNews

വല്ലതും കഴിച്ചോ….മത്സരം കാണാനെത്തിയ അനുഷ്കയോട് ഗ്രൗണ്ടിൽ നിന്നും ആം​ഗ്യഭാഷയിൽ കോഹ്ലി; വീഡിയോ വൈറൽ

ഗ്യാലറിയിലുള്ള അനുഷ്കയോട് ആംഗ്യ ഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്നാണ് ഗ്രൗണ്ടില്‍ നിന്ന് വിരാട് കോഹ്ലി ചോദിക്കുന്നത്

ക്രിക്കറ്റ് മത്സരം കാണാനെത്തിയ ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള സംസാരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

നേരിട്ട് മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്. ഡീപ്പ് വി നെക്ക്ലൈന്‍ ഉള്ള ചുവന്ന കിടിലൻ ഡ്രസാണ് അനുഷ്ക ധരിച്ചിരിയ്ക്കുന്നത്.

എന്നാൽ ഗ്യാലറിയിലുള്ള അനുഷ്കയോട് ആംഗ്യ ഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്നാണ് ഗ്രൗണ്ടില്‍ നിന്ന് വിരാട് കോഹ്ലി ചോദിക്കുന്നത്. കഴിച്ചെന്ന് ആ​ഗ്യത്തിലൂടെ അനുഷ്ക മറുപടിയും നല്‍കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button