CricketLatest NewsNewsIndiaSports

ഐ പി എൽ 2021 എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി

ദുബായ്: ഐ.പി.എല്‍ 2020 സീസണ്‍ അവസാനിക്കാനിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന് ഫൈനലില്‍ ആരെയാണ് നേരിടേണ്ടതെന്ന് നാളെ നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തോടെ തീരുമാനമാകും.ഇതിനിടെയാണ് ഐ പി എൽ അടുത്ത സീസണിന്റെയും വിശദാംശങ്ങൾ പുറത്ത് വന്നത്.

Read Also : യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതായി വീണ്ടും സ്വയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

അടുത്ത ഐ.പി.എല്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്തുമെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യ തന്നെയായിരിക്കും വേദിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘യു.എ.ഇ ഇക്കൊല്ലത്തേക്ക് മാത്രമുള്ള വേദി ആയിരുന്നു. 2021 ല്‍ ഐ.പി.എല്ലിനെ കൂടാതെ ആഭ്യന്തരമത്സരങ്ങളും ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യയില്‍ നടത്തും’, ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button