Latest NewsNewsIndia

‘നീയെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു; വിവാഹിതയായ യുവതിയോട് പൊലീസ് ഓഫീസര്‍; വീട്ടിൽ ഒറ്റക്ക് അഞ്ച് മിനിറ്റ്കാണണമെന്ന് ഓഡിയോ ക്ലിപ്പ് അയച്ച ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ജോദ്പൂര്‍: വിവാഹിതയായ യുവതിയോട് വീട്ടിൽ തനിച്ചു ഒരു അഞ്ച് മിനിറ്റ്കാണണമെന്ന് ഓഡിയോ ക്ലിപ്പ് അയച്ച പോലീസ് ഓഫീസർക്ക് സസ്‌പെന്‍ഷന്‍. ജസ്വന്ത്പുര പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ സബീര്‍ മുഹമ്മദിനെയാണ് സസ്‌പെന്റ് ചെയ്തത്.

മകനൊപ്പം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയ യുവതിയെ എസ്‌എച്ച്‌ഒ വിളിക്കുകയും നീയെന്നെ വല്ലാതെ ഭ്രാന്ത്പിടിപ്പിക്കുന്നു. അഞ്ച് മിനിറ്റ് നിന്റെ വീട്ടില്‍ നിന്നെ ഒറ്റക്ക് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഏറെ സംസാരിക്കാനുണ്ടെന്നും പറയുന്നു. താന്‍ മകനൊപ്പം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയതാണെന്ന് യുവതി പറഞ്ഞിട്ടും എനിക്ക് തന്നെ ഒറ്റക്ക് കാണണമെന്ന് എസ്‌എച്ച്‌ഒ യുവതിയോട് ആവര്‍ത്തിച്ചു പറയുന്ന ശബ്ദ രേഖ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഓഡിയോ ക്ലിപ്പിലെ പരാമര്‍ശങ്ങള്‍ ഗുരുതരമേറിയതാണ്. അതിനാല്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Post Your Comments


Back to top button