Latest NewsIndia

മമത ബംഗാളിൽ ഇന്ത്യാക്കാരെ കയറ്റില്ല, ബംഗ്ലാദേശികള്‍ക്കായി രണ്ടുകയ്യും നീട്ടുമെന്ന് ബിജെപി

കൊല്‍ക്കത്ത: പുറംനാട്ടുകാരെന്ന മമതാബാനര്‍ജിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ബീഹാറിന് പിന്നാലെ ബംഗാളിലും പിടിമുറുക്കി ബിജെപി. ബീഹാറിന് പിന്നാലെ ബംഗാളിനെ ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിയില്‍ നിന്നും സ്വന്തം കസേര സംരക്ഷിക്കാന്‍ മമതാ ബാനര്‍ജി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് ശക്തമായ മറുപടിയുമായി ബിജെപി എത്തിയിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരെ തടയുന്ന ടിഎംസി ബംഗ്ലാദേശികളെ ആശീര്‍വദിക്കുകയും കൈകള്‍ തുറന്നു കൊടുക്കുകയുമാണെന്നാണ് ബിജെപിയുടെ വിമശനം. ‘വരത്തന്മാരായ ഗുണ്ടകളെ തടയുക’ എന്ന മമതയുടെ ആഹ്വാനത്തിന്’ ഇന്ത്യാക്കാരെ മമത തടയുന്നു’ എന്നാണ് ബിജെപിയുടെ മറുപടി.ബുധനാഴ്ച നടന്ന റാലിയിലാണ് മമതാബാനര്‍ജി പുറത്തു നിന്നുള്ളവരെ തടയാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്.

”പുറത്തുനിന്നുള്ള ഗുണ്ടകള്‍ നമ്മുടെ സംസ്ഥാനത്ത് വന്ന് ഭീകരത സൃഷ്ടിക്കുകയാണ്. എല്ലാവരും ഒരുമിച്ച്‌ നിന്ന് അതിനെ ചെറുക്കണം. ഞാന്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നമ്മള്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രം ചിലര്‍ വന്ന ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കും. അവരെ സ്വതന്ത്രരായി വിടാന്‍ നമ്മള്‍ അനുവദിക്കരുത്.” ബിജെപിയെ ലക്ഷ്യമിട്ട് മമത എയ്ത ഒളിയമ്പാണ് ഇപ്പോൾ അവർക്ക് തിരിഞ്ഞു കൊത്തിയിരിക്കുന്നത്.

ടിഎംസി ഇന്ത്യാക്കാരെ തടയും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുമെന്നും മറുപടി നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരെ സ്വാഗതം ചെയ്യാത്ത ടിഎംസി സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തലോടുകയും കൈകള്‍ തുറന്നു കൊടുക്കുകയും ചെയ്യുകയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. പശ്ചിമബംഗാളില്‍ 2019 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ല്‍ 18 സീറ്റുകളും ബിജെപി നേടിയിരുന്നു.

read also: തീവ്രവാദികൾ മൂലം പണികിട്ടിയത് പാവപ്പെട്ട അഭയാർത്ഥികൾക്ക്: രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഒഴിപ്പിച്ചു, കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ഫ്രാന്‍സ്

ടിഎംസിയ്‌ക്കെതിരേ ശക്തരായ രാഷ്ട്രീയ എതിരാളികളായി ബിജെപി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് പ്രതികരണം. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുമ്പോള്‍ ‘ബംഗാളി അഭിമാനം, നാട്ടുകാരും അന്യദേശക്കാരും’ തുടങ്ങിയ പരാമര്‍ശങ്ങള്‍ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി നടത്തുന്നത് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കുന്ന സാഹചര്യത്തിലുള്ള ദേഷ്യവും അസഹിഷ്ണുതയും ആണെന്ന് ബിജെപി പറഞ്ഞു.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാബാനര്‍ജിയുടെ 10 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിക്കും എന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ഇതുമൂലം നിരവധി ബിജെപി പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button