USALatest NewsNewsInternational

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾക്കിപ്പുറം ബൈഡന് അഭിനന്ദനവുമായി ഷി ജിൻപിങ്

ബീജിം​ഗ്: തിരഞ്ഞെടുപ്പ് കഴിഞ്ഞ് അൽപ്പം വൈകിയെങ്കിലും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ജോ ബൈഡന് അഭിനന്ദനങ്ങൾ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് മറ്റ് രാഷ്ട്ര തലവൻമാരെല്ലാം അഭിനന്ദനവുമായി എത്തിയപ്പോഴും ചൈനീസ് പ്രസിഡന്റ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബൈഡനെ അഭിനന്ദിക്കാൻ തയ്യാറായിരിക്കുക്കയാണ് ചൈനീസ് തലവൻ. ബൈഡന്റെ വിജയിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. സംഘർഷവും ഏറ്റുമുട്ടലും ഒഴിവാക്കി, പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാമെന്നായിരുന്നു ആശംസാ സന്ദേശത്തിൽ ഷി ജിൻപിം​ഗ് വ്യക്തമാക്കിയത്.

ഇതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുച്ചിനും ബൈഡനെ അഭിനന്ദിക്കാൻ തയ്യാറായിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയെങ്കിലും ബൈഡന്റെ വിജയം ട്രംപ് അംഗീകരിക്കാതെ ഇരിക്കുന്നതും തലവേദന സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button