Latest NewsNewsCrime

ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച പെൺകുട്ടിയെ പിന്തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച സംഘത്തിലെ യുവാവ് പോലീസ് പിടിയിലായിരിക്കുന്നു. പെരിങ്ങമ്മല ജവഹർ കോളനിയിൽ അൻസിൽ (20) ആണ് പിടിയിലായത്. കിളിമാനൂരിന് സമീപം താളിക്കുഴിയിലാണ് സംഭവം നടന്നിരിക്കുന്നത്.

സ്‌കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ബൈക്കിലെത്തിയ മോഷ്ടാക്കൾ താളിക്കുഴിയിൽ വച്ച് മാല വലിച്ചു പൊട്ടിക്കാൻ ശ്രമം നടത്തുകയുണ്ടായി. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് രക്ഷപ്പെട്ട മോഷ്ടാക്കളുടെ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് പാങ്ങോട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂർ പോലീസ് പ്രതിയെ പിടികൂടിയത്.

മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരേ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും ഇത്തരത്തിൽ കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button