Latest NewsIndiaNews

കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം, കര്‍ഷകര്‍ക്കായി ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം, കര്‍ഷകര്‍ക്കായി ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു. അതേസമയം, നിയമഭേദഗതികളില്‍ ഉള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി മുന്നോട്ടുവെച്ചു. ഡല്‍ഹിയില്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെയും പിയൂഷ് ഗോയലിന്റെയും അധ്യക്ഷതയില്‍ കര്‍ഷകസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ ആരെല്ലാം വേണമെന്ന കാര്യം കര്‍ഷകസംഘടനാ നേതാക്കള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും നിര്‍ദ്ദേശിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

Read Also : പാംഗോങ് തടാകത്തില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചതിനു പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം മറ്റൊന്ന്

അതേസമയം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഹുഭൂരിപക്ഷം കര്‍ഷകസംഘടനകളും. മിനിമം താങ്ങുവിലയിലും മണ്ഡികള്‍ വഴിയുള്ള സംഭരണത്തിലും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button