Latest NewsIndia

കാണാതായ പൈലറ്റ്‌ ‘ഇജക്‌റ്റ്‌’ ചെയ്‌തതായി സൂചന : നിർണ്ണായക മൊഴിയുമായി രക്ഷപെട്ട പൈലറ്റ്

ന്യൂഡല്‍ഹി: അറബിക്കടലില്‍ നാവികസേനാവിമാനം തകര്‍ന്നുവീണു കാണാതായ പൈലറ്റ്‌, അവസാന നിമിഷം “ഇജക്‌റ്റ്‌” (പ്രത്യേക ഹാന്‍ഡിലിന്റെ സഹായത്തോടെ സീറ്റ്‌ സഹിതം പുറത്തേക്കു തെറിക്കുക) ചെയ്‌തതായി സൂചന. വിമാനം തകര്‍ന്നുവീണ സ്‌ഥലം കണ്ടെത്തി പരിശോധന നടത്തിയ നാവികസേനയുടെ വിദഗ്‌ധ സംഘത്തിന്റേതാണ്‌ നിഗമനം.

വ്യാഴാഴ്‌ച വൈകിട്ട്‌ ഐ.എന്‍.എസ്‌. വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന മിഗ്‌-29കെ വിമാനമാണ്‌ പരിശീലനത്തിടെ കടലില്‍ തകര്‍ന്നു വീണത്‌. വിമാനം പറത്തിയിരുന്ന ട്രെയിനി പൈലറ്റിനെ അപകടത്തിനു തൊട്ടുപിന്നാലെ നടത്തിയ തെരച്ചിലില്‍ രക്ഷപ്പെടുത്തിയിരുന്നു.

അതേസമയം, താന്‍ രക്ഷപ്പെട്ട സമയത്ത്‌ രണ്ടാമതൊരു പാരച്യൂട്ട്‌ കൂടി കണ്ടതായുള്ള ട്രെയിനി പൈലറ്റിന്റെ മൊഴിയും കമാന്‍ഡര്‍ സിങ്ങിന്റെ രക്ഷപ്പെടല്‍ സാധ്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. അതിനിടെ, കമാന്‍ഡര്‍ നിശാന്ത്‌ സിങ്ങിനായി വ്യാപകമായ തെരച്ചില്‍ തുടരുകയാണ്‌.

read also: സിപിഎം സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയെന്ന് ആക്ഷേപം

സംഭവ സ്‌ഥലത്ത്‌ ഇന്‍സ്‌ട്രക്‌റ്ററായ കമാന്‍ഡര്‍ നിശാന്ത്‌ സിങ്ങിന്റെ ഇജക്ഷന്‍ സീറ്റ്‌ ഉണ്ടായിരുന്നില്ലെന്നു വിദഗ്‌ധ സംഘം കണ്ടെത്തിയിട്ടുണ്ട്‌. റഷ്യന്‍ നിര്‍മിത വിമാനത്തിലെ കെ-36 ഡി 3.5 ഇജക്ഷന്‍ സീറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

അതേസമയം മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെ വിദഗ്ദ്ധര്‍ വിമാനത്തിന്റെ ആദ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതേസമയം യുദ്ധ വിമാനത്തിലെ പൈലറ്റിനെ ഇനിയും കണ്ടെത്താനായില്ല. ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിങ്ങിനായി തിരച്ചില്‍ തുടരുകയാണെന്നു നാവികസേനാ വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button