Latest NewsNewsIndia

‘തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങ്’ കര്‍ഷക പ്രതിഷേധത്തെ മുതലെടുക്കുന്നു : കേന്ദ്രമന്ത്രി

കിസാന്‍ ചൗപല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പറ്റ്‌ന : കര്‍ഷക പ്രതിഷേധത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ‘തുക്ഡേ തുക്ഡേ’ ഗ്യാങ്ങുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ബീഹാറിലെ പറ്റ്‌ന ജില്ലയിലെ ബക്തിയാര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ ടെക്ബിഗ ഗ്രാമത്തില്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന കിസാന്‍ ചൗപല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് അവര്‍ പറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെ ബഹുമാനിക്കുന്നു. എന്നാല്‍, കര്‍ഷകരുടെ പ്രതിഷേധത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന തുക്ഡേ തുക്ഡേ ഗ്യാങ്ങുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു” – രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രാജ്യം തകര്‍ക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന ഈ ആളുകള്‍ ആരാണെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കലാപത്തില്‍ ഏര്‍പ്പെട്ടതിന് ജയിലില്‍ കഴിയുന്ന ബുദ്ധിജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിലരെ വിട്ടയക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും വിചാരണ നടക്കുന്നതിനാല്‍ കോടതിയില്‍ നിന്ന് അവര്‍ക്ക് ജാമ്യം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഈ ആളുകള്‍ കര്‍ഷകരുടെ പ്രതിഷേധത്തില്‍ അഭയം കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ അവരുടെ ലക്ഷ്യങ്ങള്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര നിയമ മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button