COVID 19Latest NewsNewsIndia

ആശങ്ക ഉയരുന്നു…രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എ​ണ്ണം ഒ​രു കോ​ടിയും പിന്നിട്ട് മുന്നോട്ട് കുതിക്കുന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എ​ണ്ണം ഒ​രു കോ​ടി കടന്നിരിക്കുന്നു. വേ​ള്‍​ഡോ​മീ​റ്റ​ര്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,031,659 ആ​യി ഉയർന്നിരിക്കുകയാണ്. ആകെ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍ കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരിക്കുകയുമുണ്ടായി.

എ​ന്നാ​ല്‍ അതേസമയം കൊറോണ വൈറസ് രോഗ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞ​ത് രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​രെ 95.50 ല​ക്ഷം പേ​ര്‍ കോ​വി​ഡി​ല്‍​നി​ന്ന് മു​ക്ത​രാ​കു​ക​യും ചെ​യ്തു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കു പി​ന്നി​ല്‍ ര​ണ്ടാ​മ​താ​ണ് ഇ​ന്ത്യ ഉള്ളത്. മൂ​ന്നാം സ്ഥാ​ന​ത്ത് ബ്ര​സീ​ല്‍ ആ​ണ്.

ശ​നി​യാ​ഴ്ച പുതുതായി 25,152 കോവിഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെയ്തിരിക്കുന്നത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 347 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ര​ണ​നി​ര​ക്കും രാ​ജ്യ​ത്ത് കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. 1.45 ആ​ണ് രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button