KeralaLatest NewsNews

പന്തളത്ത് അധ്യക്ഷനാവാന്‍ നിരവധി പേര്‍; ഒടുവില്‍ അന്തിമ തീരുമാനവുമായി ബിജെപി

മാവേലിക്കര നഗരസഭയില്‍ ഒന്‍പത് സീറ്റുകളിലാണ് എല്‍ഡിഎഫും എന്‍ഡിഎഫും എന്‍ഡിഎയും വിജയിച്ചത്.

പന്തളം: മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയിട്ടും അധ്യക്ഷനാവാന്‍ നിരവധി പേര്‍. ബിജെപി അധികാരത്തില്‍ എത്തിയ പന്തളം മുനിസിപ്പാലിറ്റി ആര് നയിക്കണമെന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിലനില്‍ക്കുകയായിരുന്നു. ഒടുവില്‍ നേതാക്കളും കൗണ്‍സിലര്‍മാരും വിളിച്ച അടിയന്തിര യോഗത്തിലാണ് പ്രശ്‌ന പരിഹാരമായത്. ബിജെപി അംഗം സുശീല സന്തോഷ് ചെയര്‍പേഴ്‌സണ്‍ ആകുമെന്നാണ് തീരുമാനം.

യു രമ്യയെ വൈസ് ചെയര്‍പേഴ്‌സണ്‍ ആ.യി തീരുമാനിച്ചു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലക്കാട്, പന്തളം മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. നേര്തതെ എല്‍ഡിഎഫായിരുന്നു പന്തളത്ത് ഭരിച്ചിരുന്നത്. ഇത് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. 33 ഡിവിഷനില്‍ 18 ഇടത്താണ് എന്‍ഡിഎ വിജയിച്ചത്. 2015 ല്‍ ഏഴിടത്ത് വിജയിച്ചയിടത്താണ് ബിജെപി ഇത്തവണ 18 സീറ്റിലേക്ക് ഉയര്‍ന്നത്. അന്ന് എല്‍ഡിഎഫിന് 14 സീറ്റായിരുന്നു.

Read Also: തലസ്ഥാനത്ത് ഭരണം പിടിച്ചില്ലെങ്കിലും കോര്‍പ്പറേഷനില്‍ കൂടുതല്‍ വോട്ട് നേടിയത് ബിജെപി

അതേസമയം മാവേലിക്കരയില്‍ സിപിഐഎം വിമതനായ കെവി ശ്രീകുമാര്‍ പിന്തുണച്ചതോടെ യുഡിഎഫാണ് അധികാരമുറപ്പിച്ചത്. ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കും. ആദ്യ മൂന്ന് വര്‍ഷമാണ് അധ്യക്ഷ സ്ഥാനം നല്‍കുക. ശ്രീകുമാര്‍ കോണ്‍ഗ്രസില്‍ അംഗമാവുകയും ചെയ്യും. മാവേലിക്കര നഗരസഭയില്‍ ഒന്‍പത് സീറ്റുകളിലാണ് എല്‍ഡിഎഫും എന്‍ഡിഎഫും എന്‍ഡിഎയും വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച ശ്രീകുമാറും വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശ്രീകുമാര്‍ തന്നെ മേയറാക്കുന്നവരെ പിന്തുണക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ശ്രീകുമാര്‍. അനുഭാവം ഇടതിനോടാണെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് മടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button