Latest NewsUAENews

അശ്ലീല സി.ഡികളുടെ വന്‍ശേഖരം പിടിച്ചെടുത്ത് ഷാര്‍ജ പോലീസ്

ഷാര്‍ജ: അശ്ലീല സി.ഡികളുടെ വന്‍ശേഖരം പിടിച്ചെടുത്ത് ഷാര്‍ജ പോലീസ്. എമിറ്റേറ്റില്‍ നടത്തിയ റെയ്‍ഡുകളിലാണ് ഇത്രയധികം സി.ഡികള്‍ പിടിച്ചെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏഷ്യന്‍ രാജ്യത്ത് നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന സി.ഡികളുടെ നിരവധി കോപ്പികള്‍ തയ്യാറാക്കിയ സംഘവും പോലീസ് പിടിയിലായിട്ടുണ്ട്.

അശ്ലീല സി.ഡികളുടെ കോപ്പികള്‍ തയ്യാറാക്കി ഇന്‍ഡസ്‍ട്രിയല്‍ ഏരിയകളിലും മറ്റും വില്‍പന നടത്തിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെയും ഉദ്യഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. ദീര്‍ഘനേരം ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധവേണമെന്ന് മാതാപിതാക്കളെയും അധികൃതര്‍ ഓർമ്മപ്പെടുത്തുകയുണ്ടായി.

കുട്ടികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സൈബര്‍ ക്രിമനലുകളെ സൂക്ഷിക്കണം. കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളും ഓണ്‍ലൈന്‍ പര്‍ച്ചേസുകളും നിരീക്ഷിച്ച് ഇത്തരം വസ്‍തുക്കള്‍ അവര്‍ക്ക് ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button