COVID 19Latest NewsNewsIndia

കോവിഡ് ബയോമെഡിസിന്‍ മാലിന്യം, ഇന്ത്യ പുറംതള്ളിയതിന്റെ കണക്ക് ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യ കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ പുറംതള്ളിയത് 33,000 ടണ്‍ കൊറോണ വൈറസ് ബയോമെഡിസിന്‍ മാലിന്യങ്ങളെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ പുറം തള്ളിയത് മഹാരാഷ്ട്രയാണ്. കോവിഡ് കാലത്ത് മഹാരാഷ്ട്ര 5,367 ടണ്‍ മാലിന്യങ്ങളാണ് പുറം തള്ളിയത്.

Read Also : രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ജനങ്ങള്‍ , പ്രഖ്യാപനം നാളെ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം രാജ്യത്ത് 32,994 ടണ്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. 198 കോമണ്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ സംവിധാനം വഴി ഇത് ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്തു.

ബയോമെഡിസിന്‍ മാലിന്യങ്ങള്‍ പുറംതള്ളിയതില്‍ കേരളം 3,300 ടണ്‍, ഗുജറാത്ത് 3,086 ടണ്‍, തമിഴ്നാട് 2,806 ടണ്‍, ഉത്തര്‍പ്രദേശ് 2,502 ടണ്‍, ഡല്‍ഹി 2,471 ടണ്‍, പശ്ചിമ ബംഗാള്‍ 2,095 ടണ്‍, കര്‍ണാടക 2,026 ടണ്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button