Latest NewsNewsIndiaCrime

രഹസ്യമായി സ്വർണ്ണം കടത്താൻ ശ്രമം; യുവതി അറസ്റ്റിൽ

ബെംഗളൂരു: രഹസ്യ അറയിൽ ഒരു കിലോയിലധികം സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിലായിരിക്കുന്നു. കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് ആണ് 56.6 ലക്ഷം രൂപ വില സ്വർണം കണ്ടെത്തി പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്ന് ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ മഹാരാഷ്ട്ര താനെ സ്വദേശിയായ 48-കാരിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ദുബായിൽ ഹ്രസ്വ സന്ദർശനത്തിന് പോയതിന്റെയും തിരിച്ച് ബെംഗളൂരുവിലിറങ്ങിയതിന്റെയും കാരണം ബോധിപ്പിക്കാൻ കഴിഞ്ഞില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button