Latest NewsNattuvarthaNews

യുവാക്കളെ ആക്രമിച്ച 2 പേർ പിടിയിൽ

വെട്ടൂർ ; അകാരണമായി യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 14ന് രാത്രി മേൽവെട്ടൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. വെട്ടൂർ അരിവാളം തുണ്ടിൽതൊടി വീട്ടിൽ ഹക്തർ(20), താഴെവെട്ടൂർ കുന്നിൽ വീട്ടിൽ മുഹമ്മദ് ഇസ്മയിൽ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേൽവെട്ടൂർ ജംക്ഷനിൽ മെഡിക്കൽ ഷോപ്പിൽ മരുന്നുവാങ്ങാനെത്തിയ ചെറുന്നിയൂർ വെന്നികോട് സ്വദേശി സൂരജിനെയാണ് പ്രകോപനമില്ലാതെ പ്രതികൾ ആദ്യം ആക്രമിച്ചത്.

പ്രതികരിച്ച വെട്ടൂർ സ്വദേശി ജിതിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയും കൂടാതെ ജിതിന്റെ സൃഹൃത്ത് ഷെബിനെയും ആക്രമിച്ചു കൈക്ക് പരുക്കേൽപ്പിച്ചു എന്നാണ് കേസ് നൽകിയിരിക്കുന്നത്. വർക്കല എസ്എച്ച്ഒ ജി.ഗോപകുമാർ, എസ്ഐ പി.അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button