Latest NewsNewsFootballSports

എഫ് എ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ആയി

എഫ് എ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ആയി. വെംബ്ലിയിലെ ആദ്യ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന രണ്ട് ടീമുകളാണ് മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും. ടൂഹൽ പരിശീലകനായി എത്തിയശേഷം ഒരു മത്സരം പോലും തൊട്ടിട്ടില്ലാത്ത ചെൽസിയെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി അൽപം ബുദ്ധിമുട്ടും. കരുത്തരായ എവർട്ടനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സെമിയിൽ കടന്നത്.

രണ്ടാം സെമിയിൽ പ്രീമിയർ ലീഗ് ക്ലബുകളായ ലെസ്റ്റർ സിറ്റി സതാംപ്ടണിനെ നേരിടും. 1982നു ശേഷം ആദ്യമായാണ് ലെസ്റ്റർ സിറ്റി എഫ് എ കപ്പ് സെമിയിലെത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച് സെമിയിലെത്തിയ ലെസ്റ്ററിന് സതാംപ്ടണിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറാമെന്ന പ്രതീക്ഷയിലാണ്. ഏപ്രിൽ 17, 18 തീയതികളിലാണ് സെമി ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button