Latest NewsNewsFootballSports

52 വർഷത്തിന്ശേഷം ലെസ്റ്റർ സിറ്റി എഫ് എ കപ്പ് ഫൈനലിൽ

52 വർഷത്തെ ഇടവേളയ്ക്ക് ശേഷം എഫ് എ കപ്പ് ഫൈനലിൽ കടന്ന് ലെസ്റ്റർ സിറ്റി. സതാംപ്ടണെ ഏകപക്ഷീകമായ ഒരു ഗോളിന് തോൽപിച്ചാണ് ലെസ്റ്റർ സിറ്റി എഫ് എ കപ്പ് ഫൈനലിൽ കടന്നത്. ലെസ്റ്റർ സിറ്റിയ്ക്ക് വേണ്ടി മികച്ച ഫോമിൽ തുടർന്ന ഇഹിനാച്ചോ (55) ആണ് മത്സരത്തിൽ വിജയ ഗോൾ നേടിയത്. അവസാന ഏഴ് മത്സരങ്ങളിൽ നിന്ന് ഇഹിനാച്ചോവിന്റെ പത്താമത്തെ ഗോളായിരുന്നു ഇത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ച ഗോൾ പിറന്നത്. ഗോൾ വഴങ്ങിയതോടെ സതാംപ്ടൺ ഉണർന്ന് കളിച്ചെങ്കിലും മികച്ച പ്രതിരോധംതീർത്ത ലെസ്റ്റർ സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു. എഫ് എ കപ്പ് ഫൈനലിൽ ചെൽസിയാണ് ലെസ്റ്റർ സിറ്റിയുടെ എതിരാളികൾ. മെയ് 15ന് വെംബ്ലിയിൽ വെച്ചാണ് എഫ് എ കപ്പിന്റെ കലാശക്കൊട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button