Latest NewsKeralaNews

പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേരടക്കം 4 പേര്‍ അറസ്റ്റില്‍

കട്ടപ്പന: കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേരടക്കം 4 പേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും പാലാ കാനാട്ട്പാറ മംഗലംകുന്നേല്‍ ഇമ്മാനുവല്‍ (മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടില്‍ പോള്‍ ജോര്‍ജ് (43) എന്നിവരെയുമാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ബി.ജെ.പി സ്ഥാനാര്‍ത്ഥിയില്ല, ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തില്ലെന്ന് സൂചന

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം. ഇമ്മാനുവല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ബുധനാഴ്ച ഇരുവരെയും തിരുവനന്തപുരത്തു നിന്ന് പിടികൂടി കട്ടപ്പനയിലെത്തിച്ചു. തമിഴ്നാട്ടിലും തിരുവനന്തപുരത്തും വച്ച് ലൈംഗികാതിക്രമം കാട്ടിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കൗണ്‍സിലിംഗിലാണ് പോള്‍ ജോര്‍ജിന്റെയും മറ്റു രണ്ടുപേരുടെയും പേരുകള്‍ വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button