KeralaLatest NewsNews

റംസാന്‍ കാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ ശശികല

റംസാന്‍ കാലത്ത് മലപ്പുറത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യ വേദി നേതാവ് ശശികല. റംസാനില്‍ ഭക്ഷണം വിൽക്കുന്നത് അനിസ്ലാമികമാണെങ്കില്‍ വിഗ്രഹങ്ങളെ പൂജിക്കാനുള്ള എണ്ണയും തിരിയും പട്ടും പൂവും ചന്ദനത്തിരിയും അരിയും ശര്‍ക്കരയും മറ്റും വില്‍ക്കുന്നത് അനിസ്ലാമികമല്ലേയെന്നും ശശികല ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികലയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………………………………

ശരിയാണ് റംസാൻ മാസക്കാലത്ത് എന്റെ പൈതൃക ജില്ലയായ മലപ്പുറത്തെ അപമാനി’യ്കാൻ ഇങ്ങനെ ഓരോ പോസ്റ്റുമായി ആരെങ്കിലുമൊക്കെ .ഇറങ്ങാറുണ്ട് പ്രത്യേകിച്ച്ഒന്നും സംഭവിയ്കാറില്ല. ശവ്വാൽ പിറകണ്ടുറങ്ങുന്ന സൂര്യൻ ഉണർന്നെഴുന്നേൽക്കുമ്പോൾ കുഴി മന്തികളുടേയും അൽ ഫാമുകളുടേയും ഷവർമ്മകളുടേയും കൊതിപ്പിക്കുന്ന മണം കൊണ്ട് മലപ്പുറത്തിന്റെ അന്തരീക്ഷം വീണ്ടും നിറയും.

Read Also  :  തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ; പാസുള്ളവർക്ക് മാത്രം പ്രവേശനം

മഹാരാഷ്ട്രയിൽ മുമ്പുണ്ടായിരുന്ന ബീഫ് നിരോധനം വീണ്ടും തുടർന്നാൽ ബീഫ് ദേശീയ ഭക്ഷണമായി പ്രഖ്യാപിച്ച കേരളത്തിൽ ഉടൻ ബീഫ് ഫെസ്റ്റു നടക്കും. റോഡരികിൽ പോത്തു വേവിച്ചു വിളമ്പുന്നതുമുതൽ ജീവനുള്ള കാളക്കുട്ടിയെ ഓടിച്ചിട്ടു പിടിച്ച് വേദിയിൽ വെച്ചറക്കുന്നതുവരെയുളള കലാപരിപാടികൾ അരങ്ങു തകർക്കും . തെക്കേപ്പാട്ടെ പാറുക്കുട്ട്യേമ്മ തീണ്ടാരിയായ മകളോട് നീ ഇന്ന് നിലവിളക്ക് കൊളുത്തേണ്ട എന്നൊന്ന് പറഞ്ഞാൽ കേരളത്തിൽ ആർപ്പുവിളിച്ച് ആർത്തവ കവാടം കെട്ടി തീണ്ടാരി രക്തം കൊണ്ടാറാട്ടുനടത്തി “ഹാപ്പി ട്ടു ബ്ലെയിഡു കാർ തീണ്ടാരി ഫെസ്റ്റുമായി അരങ്ങ് തകർത്താടും . കോടികൾ മുടക്കി തീണ്ടാരി മതിൽ കെട്ടാൻ സർക്കാറിനും മടിയില്ല !

ചടുല ചുവടു വെച്ച് ക്ഷീണിച്ച ജാനകി സഹ പഠിയൻ ‘ നവീൻ റസാഖിന്റെ തോളിൽ തളർന്ന് തൂങ്ങിയാൽ സംഘടനാ ചുമുതലയൊന്നും ഇല്ലാത്ത ഏതെങ്കിലും ഒരു രക്ഷിതാവ് തന്റെ സ്വന്തം ആധി ഒരു FB Post ആയി ഇട്ടാൽ ആ Post publish ചെയ്യും മുൻപ് നാം ഡാൻസ് ഫെസ്റ്റും നടത്തും. പക്ഷേ എന്റെ സ്വന്തം മലപ്പുറത്തോട് ഈ ഫെസ്റ്റുകാർ ‘കാണിക്കുന്ന പ്രത്യേക’പരിഗണന കാണുമ്പോൾ ഞാൻ അഭിമാനം’ കൊണ്ട് വിജ്റുംഭിച്ച് ‘ പോകാറുണ്ട്.

Read Also  :  കെ എം ഷാജിയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു; വീടുകള്‍ അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി പിഡബ്ല്യൂഡി

കാര്യം മലപ്പുറത്ത് ഒരു കഞ്ഞി ഫെസ്റ്റ് നടത്താൻ നട്ടെല്ലുണ്ടോ എന്ന് പലരും വെല്ലുവിളിച്ചെങ്കിലും ആ വെല്ലുവിളി ബാങ്കുവിളിക്കുള്ളിൽ അലിഞ്ഞില്ലാതാകുന്നതും നാം കണ്ടു.  കനക ദുർഗ്ഗാമ്മയേ പോലുള്ള നവോത്ഥാന അമ്മമാരുടെ അവതാരം കൊണ്ട് പരിപാവനമായ ജില്ലയാണ് മലപ്പുറം . നടക്കാൻ വയ്യാത്ത പെരുച്ചാഴി മഞ്ചേം വലിച്ചോടുന്നതു പോലെ ഏങ്ങിയും വലിഞ്ഞും ശബരിമല വലിഞ്ഞു കേറിയ കനകദുർഗ്ഗാമ്മയും മറ്റു മല കയറ്റ തൊഴിലാളിച്ചികളും ഇതൊന്നും അറിയാതെയല്ല പക്ഷേ അവർക്കും എന്റെ സ്വന്തം’ മലപ്പുറത്തോട് അളവറ്റ ബഹുമാനമാണ്. ഭക്ഷണ സ്വാതന്ത്യത്തിനു വേണ്ടി

കൂട്ടഒപ്പും കൂട്ടക്കരച്ചിലും കൂട്ടയോട്ടവും നടത്തുന്ന (അ ?) സാംസ്കാരിക നായന്മാർക്കും എന്റെ സ്വന്തം മലപ്പുറത്തോടുള്ള ബഹുമാനവും പരിഗണനയും കാണുമ്പോൾ ന്റെ കണ്ണു നിറയാറുണ്ടെന്റെ തേവരേ !

Read Also  :  കോവിഡ് രണ്ടാം തരംഗം; സമ്പൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ്

പഞ്ചായത്തിന്റെ ലൈസൻസ് പ്രകാരം നടത്തുന്ന ഹോട്ടലുകൾക്ക് ഒരു മാസം അടച്ചിടാൻ അവകാശമുണ്ടോ ?
റംസാനിൽ ഭക്ഷണം വില്ക്കുന്നത് അനിസ്ലാമികമാണെങ്കിൽ വിഗ്രഹങ്ങളെ പൂജിക്കാനുള്ള എണ്ണയും തിരിയും പട്ടും പൂവും ചന്ദനത്തിരിയും അരിയും ശർക്കരയും മറ്റും മറ്റും വിൽക്കുന്നത് അനിസ്ലാമികമല്ലേ ?
പൊട്ടുതൊടാനുള്ള സിന്ദൂരവും സ്റ്റിക്കർ പൊട്ടുകളും മറ്റും വില്ക്കുന്നത് അനിസ്ലാമികമല്ലേ ?
തുടങ്ങി ഒരുപാടു ചോദ്യങ്ങൾ എന്റെ മനസ്സിലുണ്ടെങ്കിലും എന്റെ സ്വന്തം മലപ്പുറത്തോട് എനിക്കുള്ള പ്രത്യേക ബഹുമാനം നിമിത്തം ആ ചോദ്യങ്ങൾ ചോദിയ്ക്കുന്നതിൽ നിന്നും ഞാൻ എന്നെ ത്തന്നെ വിലക്കി കൊണ്ട് ഇതിനാൽ ഉത്തരവിടുന്നു.

ശരിയാണ് റംസാൻ മാസക്കാലത്ത് എന്റെ പൈതൃക ജില്ലയായ മലപ്പുറത്തെ അപമാനി'യ്കാൻ ഇങ്ങനെ ഓരോ പോസ്റ്റുമായി ആരെങ്കിലുമൊക്കെ…

Posted by ശശികല ടീച്ചർ, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി on Tuesday, April 20, 2021

Related Articles

Post Your Comments


Back to top button