Latest NewsFootballNewsSports

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം

സ്പാനിഷ് ലീഗിൽ കിരീടപ്പോരാട്ടം കനക്കുന്നു. വിയ്യാറലിനെതിരായ നിർണായക മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ലീഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്‌സലോണ വിയ്യാറലിനെ 2-1ന് പരാജയപ്പെടുത്തിയത്. ജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അന്റോണിയോ ഗ്രീസ്മാന്റെ (28, 35) ഗോളുകളാണ് ബാഴ്‌സയ്ക്ക് തുണയായത്.

സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡിനെ അത്ലാന്റിക്കോ ബിൽബാവോ അട്ടിമറിച്ചു. പരാജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് അത്ലാന്റിക്കോ മാഡ്രിഡ്. എന്നാൽ 71 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഒരു മത്സരം കുറവാണ് കളിച്ചത്. അടുത്ത മത്സരം വിജയിച്ചാൽ ബാഴ്‌സലോണ ലീഗിൽ ഒന്നാമതെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button