Latest NewsNewsWomenLife StyleHealth & Fitness

മൈഗ്രേനില്‍ നിന്നു രക്ഷ നേടാണോ ?എങ്കില്‍ ഇതാ ചില വഴികൾ

വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രേന് പ്രധാനമായും കാരണമാകുന്നത്. പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രേശ്നവുമാണ് മൈഗ്രേന്‍. കടുത്ത വേദനയോടുകൂടിയ തലവേദനയാണ് ഇത്. ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം.

മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം ഇവയും മൈഗ്രേന് ഇടയാക്കും. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്തുനിന്നാണ് വേദന തുടങ്ങുക. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും. വിങ്ങലോടുകൂടിയ വേദന മൈഗ്രേന്റെ പ്രത്യേകതകയാണ്. എന്നാൽ മൈഗ്രേൻ ഉള്ളവർക്ക് അതിൽ നിന്നും രക്ഷപ്പെടാൻ ഇതാ ചില വഴികൾ.

Read Also  :  ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കോഴിക്കോട്; വിവിധ ജില്ലകളിലെ കണക്കുകൾ ഇങ്ങനെ

സന്ധ്യ കഴിഞ്ഞാൽ കോഫിയും കഫീൻ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വർധിപ്പിക്കുകയേ ഉള്ളൂ.

കിടക്കുന്നതിനു തൊട്ടുമുൻപു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂർ കഴിഞ്ഞേ ഉറങ്ങാവൂ.

രാത്രി അധികം വെള്ളം കുടിക്കുന്നതും വേണ്ടെന്നുവയ്ക്കാം. പകൽസമയത്ത് ആവശ്യത്തിനു കുടിക്കാമല്ലോ. രാത്രി ഇടയ്ക്കിടെ ബാത്ത് റൂമില്‍ പോകാൻ എഴുന്നേൽക്കുന്നത് നിങ്ങളുടെ ഉറക്കം പലവട്ടം മുറിഞ്ഞുപോകുന്നതിനു കാരണമാകും. മൈഗ്രേൻ ഉള്ളവർക്ക് ഉറക്കം മുറിഞ്ഞാൽ അസ്വസ്ഥത കൂടും.

Read Also  : ആരോഗ്യ രംഗത്തെ ​കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച്​ മുതിർന്ന മാധ്യമ പ്രവർത്തകൻ

മൈഗ്രേൻ വഷളാക്കുന്ന ഭക്ഷണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൈൻ, ചീസ്, യീസ്റ്റ്, ഫുഡ് പ്രിസർവേറ്റീവുകൾ എന്നിവ അവയിൽ ചിലതാണ്. മോണോസോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയ കൃത്രിമ ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കണം. ഓരോരുത്തർക്കും അവരവരുടെ ശരീരം നിഷേധിക്കുന്ന ഭക്ഷണം ഏതൊക്കെയെന്ന് കണ്ടെത്തി ഒഴിവാക്കുന്നതാണ് പ്രധാനം.

സന്ധ്യയാകുമ്പോൾതന്നെ തലവേദന തുടങ്ങുന്ന ദിവസങ്ങളിൽ രാത്രി ഹോട്ടൽ ഫുഡ് ഒഴിവാക്കുക. ഇതിൽ ചേർക്കുന്ന നിറവും രുചിവർധക പദാർഥങ്ങളും മൈഗ്രേൻ വഷളാക്കും.

ഓഫിസ് ജോലിയുടെ ബാക്കി രാത്രി വീട്ടിലിരുന്നു തീർക്കുന്ന രീതിയുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ മാറ്റിവയ്ക്കാം. അധികസമയം കംപ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്നാൽ മൈഗ്രേൻ കൂടും.

Read Also  : പിണറായി സർക്കാരിന്റെ കുരുട്ടു ബുദ്ധി തുറന്നു കാട്ടി സന്ദീപ് വാചസ്പതി

റക്കം വരുന്നില്ലെങ്കിൽ മൊബൈൽ ഫോണിൽ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സ്ട്രെസ് നൽകും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button