Latest NewsFootballNewsSports

ചാമ്പ്യൻസ് ലീഗ്; മാഡ്രിഡിൽ ചെൽസിക്ക് മുൻതൂക്കം

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ചെൽസിക്ക് മുൻതൂക്കം. റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസി റയലിനെ 1-1ന് സമനിലയിൽ തളക്കുകയായിരുന്നു. റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ നേടിയ എവേ ഗോൾ രണ്ടാം പാദത്തിൽ ചെൽസി‌ക്ക് മുൻതൂക്കം നൽകും. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ചെൽസി കാഴ്ചവെച്ചത്. ഒന്നിന് പുറകെ ഒന്നായി ചെൽസി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

തുടക്കത്തിൽ ചെൽസി താരം ടിമോ വെർണറിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ശ്രമം റയൽ കീപ്പർ തിബോ ക്വർട്ട തട്ടിമാറ്റി. എന്നാൽ അധികം വൈകാതെ ചെൽസി മത്സരത്തിൽ ലീഡ് നേടി. പ്രതിരോധ താരം റുഡിഗറിന്റെ പാസിൽ നിന്ന് റയൽ മാഡിഡ് ഗോൾ കീപ്പറെ അനായാസം മറികടന്ന് പുലിസിച്ച് (14) ചെൽസിക്ക് വേണ്ടി ഗോൾ നേടി. എന്നാൽ അധികം വൈകാതെ തന്നെ കരിം ബെൻസേമ(29) റയൽ മാഡ്രിഡിന് സമനില നേടിക്കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button