Latest NewsNewsFootballSports

കവാനിയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിസൺ കവാനി ക്ലബിൽ തുടരും. കവാനിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഒരു വർഷത്തെ പുതിയ കരാർ ധാരണയായതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. നേരത്തെ കവാനിയെ ക്ലബിൽ നിലനിർത്താൻ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ പറഞ്ഞിരുന്നു.

‘മികച്ച ഫോമിൽ തുടരുന്ന കവാനിയെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. കവാനിയുടെ തീരുമാനത്തിനായാണ് ഇപ്പോൾ കാത്തിരിക്കുന്നതെന്ന് സോൾഷ്യർപറഞ്ഞു.

ക്ലബ് വിടുമെന്നും ബൊക്ക ജൂനിയേഴ്സിൽ പോകുമെന്നും കവാനി നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ കവാനിയുമായി ചർച്ചകൾ നടത്തി താരത്തെ പ്രീമിയർ ലീഗിൽ തന്നെ നിലനിർത്താനാണ് സോൾഷ്യർ ഉദ്ദേശിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് കവാനിയെ പോലൊരു താരം ആവശ്യമായിരുന്നുവെന്നും ഒരുപാട് കാലമായി നമ്പർ 9 ഇല്ലാതെ കളിക്കുന്ന ടീമാണ് യുണൈറ്റഡ് എന്നും സോൾഷ്യർ പറഞ്ഞു.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button