KeralaLatest NewsNews

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന്റെ ദു:ഖം താങ്ങാനാകാതെ ഭാര്യ ജീവനൊടുക്കി

 

വാടാനപ്പള്ളി: കോവിഡ് ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് എ.എം.യു.പി. സ്‌കൂളിനടുത്ത് പെടാട്ട് ശ്രീരംഗനാഥന്റെ ഭാര്യ ഹേന (41) യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കോവിഡ് ബാധിതനായ ശ്രീരംഗനാഥന്റെ (44) മരണം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. ഇന്നലെ രാവിലെ ഭാര്യ ഹേനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

Read Also : പിണറായി വിജയന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നു, പ്രധാന പ്രതിപക്ഷമായി കോണ്‍ഗ്രസിനെ കടത്തിവെട്ടാന്‍ ബി.ജെ.പി

കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ യുവതിയെ കുറേ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കളില്ല. വാടാനപ്പള്ളി പോലീസ് മേല്‍നടപടി സ്വീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button