Latest NewsNewsLife StyleHealth & FitnessSex & Relationships

ലൈംഗികതയിലെ പ്രധാന സ്ഥാനങ്ങളെ കുറിച്ചറിയാം

കുടുംബജീവിതത്തിൽ ലൈംഗികതയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യ–ഭർതൃ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഇതും ഒരു പ്രധാനഘടകമാകുന്നു.സ്പർശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. വേണ്ടരീതിയിലുള്ള സ്പർശനങ്ങൾ മുഖേന ഇത് അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ ലൈംഗികതയ്ക്കു വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങൾ മനസ്സിലാക്കുക കൂടിയാണ്. അത്തരം സ്ഥാനങ്ങളെക്കുറിച്ച് കൂടുതലറിയാം.

നിതംബം

സ്തനങ്ങളെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിതംബവും. കുറച്ചു ശക്തി പ്രയോഗിക്കാൻ പറ്റിയ ഏകസ്ഥലവും നിതംബമാണ്. അമർത്തി തിരുമ്മുന്നതും കൈകൾ കൊണ്ടു ഞെരിക്കുന്നതുമെല്ലാം ഇരുവർക്കും ആസ്വദിക്കാൻ പറ്റുന്നതുമാണ്.

പിൻകഴുത്ത്

ലൈംഗികതയിലേക്കു കടക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണു പിൻകഴുത്ത്. പങ്കാളികൾക്ക് ഇരുവർക്കും ഇവിടെ ഏൽക്കുന്ന ഒരു മൃദു സ്പർശം പോലും ആസ്വാദ്യകരമാണ്. ചുംബനങ്ങളും ഇടയ്ക്കിടെയുള്ള ചുടുനിശ്വാസങ്ങളും കൂടിയാകുമ്പോൾ ആസ്വാദ്യകരമാകുന്നു.

Read Also  :  ‘തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആഹ്ലാദം വേണ്ട സംതൃപ്തി മതി’; പ്രവര്‍ത്തകരോട് ലീഗ് നേതൃത്വം

ചെവികൾ

പിൻകഴുത്തിൽ നിന്നു നേരേ വരാൻ പറ്റിയ സ്ഥലമാണു ചെവികൾ. കേൾക്കുക എന്നതിനെക്കാൾ കിടപ്പറയിൽ ചെവികളുടെ ധർമം താലോലിക്കപ്പെടാനാണ്. ചുടുചുംബനത്തിനൊപ്പം മധുരമുള്ള വാക്കുകൾ കൂടിയാകുമ്പോൾ അറിയാതെ മറ്റൊരന്തരീക്ഷത്തിലേക്ക് എത്തിച്ചേരും.

പാദങ്ങൾ

ഇതുവരെ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി അൽപ്പം കട്ടികൂടിയ ഭാഗമാണ് പാദങ്ങൾ. പക്ഷേ ഇവിടെ വേണ്ടത് മൃദുസ്പർശവും തലോടലുമാണ്. മൃദുവായി കടിക്കുന്നതും ഏറെ ആസ്വാദ്യകരമാണ്.

Read Also  :  കോവിഡ്​ പ്രതിസന്ധിക്ക് ശമനമില്ല; ഡല്‍ഹിയില്‍ ലോക്​ഡൗൺ വീണ്ടും നീട്ടിയേക്കും

ഭഗശിശ്നിക

ക്ലിറ്റോറിസ് എന്നും ഈ കേന്ദ്രത്തെ പറയും. ഏകദേശം 8000 നാഡികളുടെ സംഗമ കേന്ദ്രമാണ് സ്ത്രീകളില ഭഗശിശ്നിക. അതിനാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുന്നതിലൂടെ ഉയർന്ന ലൈംഗികാനുഭൂതി ലഭിക്കും. ഇതിന്റെ മുകൾഭാഗം മാത്രമാണ് പുറത്തേക്കു കാണാൻ കഴിയുക. വ്യത്യസ്ത രീതിയിലുള്ള സ്പർശനങ്ങളാകും ഇവിടെ അനുഭവവേദ്യമാകുക. അതിനാൽ പങ്കാളിയുടെ ഇഷ്ടം മനസ്സിലാക്കി ചെയ്താൽ ഏറെ സുഖകരമാകും.

shortlink

Related Articles

Post Your Comments


Back to top button