Latest NewsNewsFootballSports

മാഴ്‌സെലോ ബിയേൽസ സേവനം ഉറപ്പിക്കാൻ ലീഡ്സ് യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ഏറ്റവും അത്ഭുതങ്ങളിലൊന്നാണ് ലീഡ്സ് യുണൈറ്റഡിന്റെ പ്രകടനം. ശരാശരിയായിരുന്ന താരങ്ങളെയും കൊണ്ട് ലീഗ് ജേതാക്കളെയടക്കം മുട്ടുകുത്തിച്ച പോരാട്ടവീര്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് മാഴ്‌സെലോ ബിയേൽസ എന്ന പരിശീലകന്റെ തന്ത്രങ്ങളായിരുന്നു. ഏറെ കാലത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ലീഡ്സ് ഫിനിഷ് ചെയ്യുന്നത് പോയിന്റ് പട്ടികയുടെ മധ്യത്തിലാണ്.

ലീഗിൽ മൂന്ന് മത്സരങ്ങൾകൂടി അവശേഷിക്കുമ്പോൾ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ലീഡ്സ്. അതേസമയം പരിശീലകൻ മാഴ്‌സെലോ ബിയേൽസ ലീഡ്സ് യുണൈറ്റഡുമായുള്ള കരാർ പുതുക്കുന്നതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഹൈ പ്രസിങും കൗണ്ടർ അറ്റാക്കുകളും അടങ്ങുന്ന മാഴ്‌സെലോ ബിയേൽസ സേവനം ഉറപ്പിക്കാനാണ് ലീഡ് ശ്രമിക്കുന്നത്. അതേസമയം, വരും സീസണുകളിൽ മാഴ്‌സെലോ ബിയേൽസ എന്ന പരിശീലകന്റെ തന്ത്രങ്ങൾ ആവേശം കൊള്ളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button