Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടം. ഓൾഡ്ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും. രണ്ടാഴ്ച മുമ്പ് നടക്കേണ്ടിയിരുന്ന പോരാട്ടമാണ് പ്രതിഷേധം കാരണം ഇന്നത്തേക്ക് മാറ്റിയത്. ഇന്നും പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് ഓൾഡ്ട്രാഫോഡിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിന് പരാജയപ്പെടുത്തിയാൽ അവർക്ക് ലീഗിലെ രണ്ടാം സ്ഥാനം നിലനിർത്താം.എന്നാൽ പരാജയം ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ ഇല്ലാതാകും. ഇപ്പോൾ ലെസ്റ്റർ സിറ്റിക്കും ചെൽസിക്കും ഏറെ പിന്നിലാണ് ലിവർപൂൾ ഉള്ളത്. ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയും ലെസ്റ്റർ സിറ്റിയുടേയും ചെൽസിയുടെയും ശേഷിക്കുന്ന മത്സര ഫലത്തെ അനുസരിച്ചിരിക്കും ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button